സാന്റിയാഗോ: ആര് ഗോള്‍ നേടുന്നു എന്നതിനേക്കാള്‍ ദേശീയ ടീമിനെ പരമാവധി ഉയരത്തിലെത്തിക്കുക എന്നതാണ് പ്രധാനമെന്ന് അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണന്‍ മെസ്സി. കോപ അമേരിക്കയില്‍ രാജ്യത്തിനുവേണ്ടി ഗോളടിക്കാത്തത് തന്നെ വിഷമിപ്പിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു.
ടീം ഇപ്പോള്‍ മികച്ച ഫോമിലാണ്. എന്നാലും ഫൈനലില്‍ ചിലിക്കെതിരെ നന്നായി കൂടുതല്‍ നല്ല കളി പുറത്തെടുക്കേണ്ടിവരുമെന്നും മെസ്സി പറഞ്ഞു. ഞായറാഴ്ചയാണ് കോപ്പ അമേരിക്ക ഫൈനല്‍. പരാഗ്വോയ്ക്കെതിരായ കളിയില്‍ അര്‍ജന്റീനയുടെ ആറു ഗോളിനുപുറകിലും മെസിയുടെ പ്രതിഭാസ്പര്ശമുണ്ടായിരുന്നു. മൂന്ന് ഗോളുകള്‍ക്ക് നേരിട്ട് അവസരമൊരുക്കി.
Discussion about this post