ധനകാര്യമന്ത്രി എന്ന സുപ്രധാന ചുമതലയിലേക്ക് എത്തുമ്പോള്‍ നിര്‍മ്മല സീതാരാമന് എന്ന വനിത നേതാവില്‍ രാജ്യത്തിന് പൂര്‍ണ വിശ്വാസം. മനോഹര്‍ പരീക്കര്‍ എന്ന അതികായന് ഇരുന്ന കേസരയിലേക്ക് നിര്‍മ്മല സീതാരാമനെ പിടിച്ചിരുത്തിയ നരേന്ദ്രമോദി, ലോകം ശ്രദ്ധിക്കുന്ന മറ്റൊരു വകുപ്പിന്റെ കൂടി ചുമതലയേല്‍പിക്കുകയാണ് അവരെ.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രതിരോധവകുപ്പ് നിര്‍മ്മലാ സീതാരാമനെ ഏല്പിക്കുമ്പോള് മുഖം ചുളിച്ചവരുണ്ട്. എന്നാല്‍ നിര്‍ണായക തീരുമാനങ്ങളിലുടെയും പ്രവര്‍ത്തനങ്ങളിലൂടെയും നെറ്റിച്ചുളിച്ചവരുടെ കയ്യടി കൂടി ഏറ്റുവാങ്ങാനായി നിര്‍മ്മല സീതാരാമന്. ര
ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിത എന്ന പദവി കൂടി ഇത്തവണ നിര്‍മ്മല പേരിനോട് ചേര്‍ത്തു.1970മുതല്‍ 1971വരെ ഇന്ദിര ഗാന്ധി രാജ്യത്തിന്റെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മന്ത്രിസഭയില്‍ ചേരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് പിന്മാറിയ അരുണ്‍ ജെയ്റ്റ്ലിക്ക് പകരമായാണ് നിര്‍മ്മല ധനമന്ത്രി പദത്തിലേക്കെത്തുന്നത്. ധനകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയം കൂടിയുണ്ട് അവര്‍ക്ക്.
ബിജെപിയുടെ തെരഞ്ഞെടുപ്പു് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പണം കണ്ടെത്തുക എന്നതാണ് ധനമന്ത്രിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ നികുതി ഇളവുകള്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. കര്‍ഷക അനുകൂല സാമ്പത്തിക നയങ്ങളാകും ആദ്യഘട്ടത്തില്‍ മോദി സര്‍ക്കാര്‍ കൈകൊള്ളുക എന്നും സൂചനകളുണ്ട്. ഇതിനുവേണ്ടി പണം സ്വരൂപിക്കുന്നതും പുതിയ ധനമന്ത്രിയുടെ മുന്നിലുള്ള വിഷയമാണ്.
നാഷണല്‍ എക്സിക്യൂട്ടിവിലേക്ക് അതേവര്‍ഷം തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ പാര്‍ട്ടി വക്താവായ നിര്‍മ്മ., അന്നുമുതല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാണ്. 2016മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ മെമ്പറാണ് നിര്‍മ്മല. തിരിച്ചറിപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്ന് ഇകണോമിക്സില്‍ ബിരുദം നേടിയ നിര്‍മ്മല, ബിരുദാനന്തര പഠനം നടത്തിയത് ജെഎന്‍യുവിലാണ്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു.
Discussion about this post