ഹൈബി ഈഡന്‍ പീഡിപ്പിച്ചെന്ന കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ അപൂര്‍വ സാഹചര്യങ്ങളിലല്ലാതെ കോടതി ഇടപെടല്‍ അനിവാര്യമല്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പച്ചാളം മേഖലയിലെ സോളാര്‍ പദ്ധതിക്ക് അനുമതി വാഗ്ദാനം ചെയ്ത് ഹൈബി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
അറസ്റ്റ് ഉള്‍പ്പെടെ തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. പൊലീസ് അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചില കോടതി വിധികള്‍ നിലവിലുണ്ട്. എന്നാല്‍, അന്വേഷണം ഫലപ്രദമല്ലെന്ന് കണ്ടാല്‍ കോടതിക്ക് ഇടപെടാം. ക്രമസമാധാന വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ അധികാരവും ബാധ്യതയും കോടതിക്കുണ്ടെന്നും ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post