സുപ്രീംക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം.ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ലോധയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയാണ് നഷ്ടമായത്.
കഴിഞ്ഞ ഏപ്രില്‍ 19 നു തന്റെ സുഹൃത്ത് ജസ്റ്റിസ് ബി.പി സിംഗിന്റെ ഇമെയില്‍ വഴി ലഭിച്ച സഹായ അഭ്യര്‍ത്ഥന പ്രകാരം ലോധ ഒരു ലക്ഷം രൂപ കൈമാറിയിയിരുന്നു . തന്റെ അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്ക് എന്ന പേരിലാണ് ലോധയുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ ലഭിച്ച സമയത്ത് ലോധയ്ക്ക് സിംഗിന്റെ ഫോണ്‍ വഴി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇമെയില്‍ വഴി നല്‍കിയിരുന്ന അക്കൗണ്ട് നമ്പറിലേക്ക് ലോധ രണ്ട് തവണ പണം അയക്കുകയായിരുന്നു. എന്നാല്‍ മേയ് 30 നു ജസ്റ്റിസ് സിംഗ് ഇമെയില്‍ അയച്ചപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ കാര്യം ലോധ അറിയുന്നത്.
തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായും , സഹായം അഭ്യര്‍ഥിച്ച് ഇമെയില്‍ അയച്ചത് താന്‍ അല്ലെന്നും സിംഗ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ആര്.എം ലോധ പോലീസില്‍ പരാതി നല്കി. ഐടി ആക്ട് പ്രകാരവും , വഞ്ചന , സാമ്പത്തിക തട്ടിപ്പ് എന്നിവയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post