കൊച്ചി : പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ രേഖപ്പെടുത്തി. പെട്രോള്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയും സംസ്ഥാനത്ത് കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 22 പൈസയാണ്. ഡീസല്‍ വില 69 രൂപ 18 പൈസയാണ്.
തുടര്‍ച്ചയായ ആറാംദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 52 പൈസയാണ്. ഡീസല്‍ വില 70 രൂപ 51 പൈസയും. കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 73.54 രൂപ, 69.50 രൂപ എന്നിങ്ങനെയാണ്.
Discussion about this post