തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്വന്തം കാശിന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിൽ എന്താണ് തെറ്റ്?. ആരോടും പറയാതെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകാറില്ലെ എന്നും ശിവൻകുട്ടി ചോദിച്ചു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിദേശ യാത്ര നടത്താറുള്ളത്. ഇത്തരത്തിൽ സ്വന്തം കാശിന് കുടുംബ സമേതം പോകുന്നതിൽ ഇത്ര വലിയ തെറ്റ് എന്താണ്?. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്തേക്ക് പോകാറില്ലേ?. മാദ്ധ്യമങ്ങളുടെ ചിന്താഗതി മാറണം എന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആണ് ശിവൻകുട്ടിയുടെ പ്രതികരണം.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ആരാണ് ഇടവേള ആഗ്രഹിക്കാത്തത് എന്നായിരുന്നു ഗോവിന്ദൻ പ്രതികരിച്ചത്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post