കൊടകര: കൊടകരയിൽ സിഐടിയു തൊഴിലാളികളുടെ ഗുണ്ടായിസം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞതിനെ തുടർന്ന് ബി.പി.സി.എല്ലിൻറെ എൽ.പി.ജി ബോട്‌ലിങ് പ്ലാൻറിലെ ഡ്രൈവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വച്ച് ഡ്രൈവറെ മർദിച്ചവശനാക്കിയത്. മർദനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു. ഡ്രൈവർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ബോട്ലിങ് പ്ലാൻറിൽ ഡ്രൈവർമാർ പണിമുടക്കി. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡുകൾ മുടങ്ങി. 200 ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post