ന്യൂഡൽഹി; മാലിദ്വീപുമായുള്ള ബന്ധത്തിന്റെ എല്ലാ തലങ്ങളും അവലോകനം ചെയ്യാൻ തീരുമാനമെടുത്ത് ഇന്ത്യ. മാലദ്വീപ് സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി മൂസ സമീറും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
മാലിദ്വീപിനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ഇന്ത്യ ഉയർത്തിക്കാട്ടി. ‘മാലിദ്വീപിന് വികസന സഹായം നൽകുന്ന ഒരു പ്രധാന ദാതാവാണ് ഇന്ത്യ. ഞങ്ങളുടെ പദ്ധതികൾ നിങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ഗുണം ചെയ്തു; ജീവിത നിലവാരത്തിലേക്ക് നേരിട്ട് സംഭാവന നൽകി. അടിസ്ഥാന സൗകര്യ പദ്ധതികളും സാമൂഹിക സംരംഭങ്ങളും മുതൽ മെഡിക്കൽ ഒഴിപ്പിക്കലും ആരോഗ്യ സൗകര്യങ്ങളും വരെ അവയിൽ ഉൾപ്പെടുന്നു. മുൻകാലങ്ങളിൽ അനുകൂലമായ വ്യവസ്ഥകളിൽ സാമ്പത്തിക സഹായവും നൽകിയിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
മാലിദ്വീപിന് വേണ്ടി പല അവസരങ്ങളിലും ഇന്ത്യ ആദ്യ പ്രതികരണം നടത്തിയിട്ടുണ്ട്. പങ്കാളിത്ത പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ ലഭ്യമാക്കൽ, ശേഷി വർദ്ധിപ്പിക്കൽ, പരിശീലനം എന്നിവയിലൂടെ ഇന്ത്യയുടെ സഹകരണം മാലിദ്വീപിന്റെ സുരക്ഷയും ക്ഷേമവും വർധിപ്പിച്ചു.’ലോകം ഇന്ന് അസ്ഥിരവും അനിശ്ചിതത്വവുമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരം സമയങ്ങളിൽ, കോവിഡ് കാലത്ത്, പ്രകൃതി ദുരന്തങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും, അയൽക്കാരുമായുള്ള അടുത്ത പങ്കാളിത്തത്തിന് വലിയ മൂല്യമുണ്ട്,’ ജയശങ്കർ കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസമാണ് മാലിദ്വീപിന്റെ ടൂറിസത്തെ കൈവിടരുതെന്ന് ഇന്ത്യക്കാരോട് ടൂറിസം മന്ത്രി ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കം.
Discussion about this post