കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണി.കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടറായ ബാദല്‍ (33) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് കൊളത്തറ സ്വദേശിയാണ് ഇയാള്‍. ബാദലിനെ സ്പെഷല്‍ ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.പിന്നില്‍ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ഇയാള്‍ക്ക് സിം എടുത്ത് നല്കിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post