വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മീനങ്ങാടി കാക്കവയൽ സ്വദേശി അമൽ (21) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കുട്ടിയെ പല ദിവസങ്ങളിലായി ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനും സംഘവുമാണ് അമലിനെ അറസ്റ്റ് ചെയ്തത്
Discussion about this post