റിസർവ് ബാങ്കിന്റെ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. പണലഭ്യത ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തിയത്. ഈ വർഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയിൽ അത് പ്രതിഫലിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വർധിച്ചപ്പോൾ രാജ്യത്തെ പണലഭ്യത ക്ഷാമം കൂടിയിരുന്നു. ആർബിഐയുടെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ഗവർണർ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്.
നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്ക് രാജ്യത്ത് കുറയ്ക്കുന്നത്. ഇതോടെ ഭവന-വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക.
Discussion about this post