ലോക്സഭാതെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചത് നോട്ടയ്ക്ക്. സിപിഎം അടക്കം 15 രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് നോട്ടയേക്കാള്‍ കുറവ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 1.06 ശതമാനം വോട്ടുകളാണ് നിഷേധ വോട്ടായ നോട്ട നേടിയത്.
മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളെ നിഷേധിക്കാനുള്ള വോട്ടര്‍മാരുടെ അവകാശമാണ് നോട്ട എന്ന പേരില്‍ വോട്ടിങ് യന്ത്രത്തില്‍ കാണുന്നത്. . ഇത്തവണ തെരഞ്ഞെടുപ്പില്‍ 36 രാഷ്ട്രീയപാര്‍ട്ടികളാണ് മല്‍സരിച്ചത്.ഇതില്‍ 15 രാഷ്ട്രീയപാര്‍ട്ടികളെ പിന്നിലാക്കാന്‍ നോട്ടയ്ക്ക് സാധിച്ചു.
ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫെറന്‍സ് (0.05 ശതമാനം), മുസ്ലീം ലീഗ് (0.26 ശതമാനം) എന്നിങ്ങനെയാണ് വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത്. ശിരോമണി അകാലിദള്‍, സിപിഐ, അപ്നാദള്‍ എന്നീ പാര്‍ട്ടികള്‍ ഇത്തവണ രണ്ട് സീറ്റില്‍ വീതം വിജയിച്ചിരുന്നു. എന്നാല്‍ ഈ പാര്‍ട്ടികള്‍ക്കും നോട്ടയുടെ അടുത്തെത്താന്‍ പോലും സാധിച്ചില്ല.
ഏഴുപാര്ട്ടികള്ക്ക് ഇത്തവണ ഒരു സീറ്റ് വീതം ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്ക്കെല്ലാം കൂടി ഒരു ശതമാനത്തിന്റെ പകുതി പോലും നേടാനായില്ല. ആര്‍എസ്പിക്ക് 0.12 ശതമാനവും, ആള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 0.11 ശതമാനവും വോട്ടുനേടാന്‍ കഴിഞ്ഞപ്പോള്‍, അഞ്ച് പാര്‍ട്ടികള്‍ക്ക് 0.10 ശതമാനം വോട്ടിലും താഴെയാണ് ലഭിച്ചത്.
Discussion about this post