ഹരിയാനയിലെ ഫരീദാബാദില്‍ ഒരു സ്വകാര്യ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ വെന്തുമരിച്ചു. അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചതെന്നാണ് സൂചന. പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുബുവ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന എ.എന്‍.ഡി കോണ്‍വെന്റ് സ്കൂള്‍ കെട്ടിടത്തില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. പിന്നീട് കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
അഗ്നിശമന സേന സ്ഥലത്ത് എത്തുകയും തീയണക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post