ബംഗാളില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം .സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. തപന്‍ മൊന്‍ഡാല്‍, സുകന്ദ മൊന്‍ഡാല്‍, പ്രദീപ് മൊന്‍ഡാല്‍ എന്നിവരാണ് കൊല്ലപ്പെട്ട ബിജെപി പ്രവത്തകര്‍. കായും മുള്ള എന്നാണ് കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ പേര്.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണ ജില്ലയിലെ സന്ദേശ്ഖാലി എന്ന സ്ഥലത്തിനടുത്താണ് സംഘര്‍ഷം നടന്നത്. പ്രദേശത്ത് ഇപ്പോഴും കലാപസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമസംഭവങ്ങളില്‍ പോലീസ് നിഷ്ക്രിയമാണ്. മമതാ ബാനര്‍ജിയുടെയും തൃണമൂല്‍ നേതാക്കളുടേയും മൌനാനുവാദത്തോടെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ അക്രമസംഭവങ്ങളാണ് തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post