അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനവും ഇഎസ്ഐ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ നിലവിലുള്ള നിയമങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.രണ്ടാം തവണയും ആധികാരത്തിലെത്തിയ ശേഷമുള്ള കേന്ദ്രസര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളില്‍ വേതന ചട്ടം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
ഇതുവഴി 42 കോടിയിലേറെ വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് മിനിമം വേതനത്തോടൊപ്പം ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. നിലവില്‍ രാജ്യത്ത് 7 ശതമാനം തൊഴിലാളികള്‍ മാത്രമാണ് മിനിമം വേതനത്തിന് അര്ഹരായിട്ടുളളൂ.
വീട്ടുജോലിക്കാരടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ മിനിമം വേതനം ഉറപ്പാവുമെന്നാണ് പ്രതീക്ഷ. എല്ലാവര്ക്കും ചികിത്സാ ആനുകൂല്യങ്ങള്‍ നല്കാന് ഇഎസ്ഐ മാതൃകയില്‍ നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫണ്ടും കരടില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.
തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും മിനിമം വേതനവും ഉറപ്പാക്കുന്ന തൊഴില്‍ചട്ട പരിഷ്കരണ ബില്‍ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന.
Discussion about this post