പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി സുധാകരന്. കിറ്റ്കോയ്ക്ക് പാലം നിര്‍മ്മാണത്തില്‍ വീഴ്ച്ചപറ്റി. മേല്‍നോട്ട ചുമതല കൃത്യമായി കിറ്റ്കോ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ ഡിസൈന്‍ , നിര്‍മാണം , മേല്‍നോട്ടം എന്നീ മേഖലകളില്‍ അപാകതയുണ്ടായി. കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കും. മുന്‍ പിഡബ്ലുഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post