പെരിയയില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നത് നിഷ്ഠൂരമായ സംഭമമാണെന്ന് ഹൈക്കോടതി. പെരിയ ഇരട്ടക്കൊലപാതകം പോലിസ് അന്വേഷിച്ചാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ രക്ഷപെടുമെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി . സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നുവെന്നും സംസ്ഥാന പോലിസ് കേസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം ഹരജി ഭാഗം അഭിഭാഷകന് വ്യക്തമാക്കി. പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് രേഖകളില്‍ നിന്നു വ്യക്തമാണെന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേ സമയംസിലെ പ്രതികളായ മുന്ന് സിപിഎം പ്രവര്‍ത്തകരുടെയും ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.സിപിഎം ഏരിയാ സെക്രട്ടറിയുള്‍പ്പെടെ 14 പേരാണ് കേസില്‍ പ്രതികള്‍.
Discussion about this post