ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് ഇടത് മുന്നണിയോഗത്തിൽ വിലയിരുത്തൽ. യുവതികളെ കയറ്റാൻ പോലീസ് സ്വീകരിച്ച നടപടി വിശ്വാസികളെ വേദനിപ്പിച്ചു. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും. അകന്നുപോയവരെ അടുപ്പിക്കാൻ പ്രചരണപ്രവര്‍ത്തനങ്ങൾ നടത്താനും എല്‍ഡിഎഫ് യോഗത്തിൽ ധാരണയായി.
ശബരിമല വിഷയം പരാജയത്തിന് കാരണമായെന്ന് ഘടകക്ഷികള്‍ എല്‍ഡിഎഫ് യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവതികളെ കയറ്റാൻ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിശ്വാസികളിൽ തെറ്റിദ്ധാരണയുണ്ടാക്കി. സ്ത്രീവോട്ടുകള്‍ നഷ്ടപ്പെടാൻ ഇത് കാരണമായി.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചെന്നാണ് ഇടത് മുന്ണിയോഗത്തിലെ വിലയിരുത്തൽ.വിശ്വാസികൾക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും , അവരെ പാർട്ടിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും. അകന്നുപോയവരെ ഇതിനായി ഓരോ കക്ഷികളും പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ നല്ലകാര്യങ്ങള്‍ക്ക് കൂടുതൽ പ്രചരണം നല്‍കാനും യോഗത്തില്‍ ധാരണയായി.ദേശീയരാഷ്ട്രീയത്തിലെ വിഷയങ്ങളും കേരളത്തിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി.
ബിജെപിക്കെതിരായി ബദൽ സര്‍ക്കാര്‍ രൂപീകരിക്കാൻ ഇടത്പക്ഷത്തിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വി അസാധാരണമല്ലെന്നും ശക്തമായി തിരിച്ചുവരാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എ വിജയരാഘവൻ പറഞ്ഞു.
Discussion about this post