കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് ജീവപരന്ത്യം. 1990 ലെ കസ്റ്റഡി മരണക്കേസിലാണ് ജാം നഗര്‍ സെഷന്‍സ് കോടതിയുടെ വിധി. കേസില്‍ മറ്റൊരു പോലീസ് ഓഫീസറായ പ്രവീണ്‍ സിംഗ് ജാലയ്ക്കും കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു.
കഴിഞ്ഞയാഴ്ച കേസില്‍ പുതിയ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യവുമായി സഞ്ജീവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
ജാം നഗര്‍ എ.എസ്.പിയായിരുന്നപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത് . നൂറുകണക്കിന് ആളുകളെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. സഞ്ജീവ് ഭട്ട് അടക്കം ആറു പോലീസുകാരേ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
Discussion about this post