പുതിയ മുത്തലാഖ് ബിൽ വെളളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും.മുസ്ലീം സ്ത്രീ (പ്രൊഡക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ മാര്യേജ് ) ബിൽ 2019 വെളളിയാഴ്ച ലോക്‌സഭയിലെ അജൻഡയിൽ എത്തും. ബി.ജെ.പി നേതൃത്വം വഹിക്കുന്ന എൻ.ഡി.എ സർക്കാർ ഫിബ്രവരിയിൽ കൊണ്ടുവന്ന ഓർഡിനൻസ് ആണ് മാറ്റുന്നത്.
പ്രതിപക്ഷം എതിർത്താൽ മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്.ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽകുറ്റം ആക്കുന്നതാണ് ബിൽ.
ലോക്‌സഭ ബില്ല് പാസാക്കിയിരുന്നെങ്കിലും രാജ്യ സഭയിൽ ബില്ല് പാസാക്കാനായില്ല. ശബരിമല വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലും ഇന്നും സഭയിൽ അവതരിപ്പിക്കും. യുവതി പ്രവേശം എതിർക്കുന്നതാണ് ബില്ല. സർഫാസി നിയമ ഭേദ ഗതി ബില്ലും, ഇ.എസ്.ഐ, തൊഴിലുറപ്പ് ബില്ലുകളും സഭയ്ക്ക് മുന്നിലെത്തുന്നുണ്ട്.
Discussion about this post