കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് മൂന്നാർ പൊലീസ് സ്റ്റേഷനിൽ മർദനം. ക്രിമിനൽ കേസ് പ്രതി സതീശന് മർദനത്തിൽ നട്ടെല്ലിന് പരിക്കേറ്റു. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ എസ്.ഐ.ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
കസ്റ്റഡിയിലിരിക്കെ ഇയാളുടെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി.വ്യക്തമാക്കി. മൂന്നാര്‍ എസ്.ഐ.ശ്യാം കുമാര്‍, എ.എസ്.ഐ.രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവരെയാണ് എ.എര്.ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
അതേ സമയം ഇയാളെ പിടികൂടാനുളള ശ്രമത്തിനിടെ പരിക്ക് സംഭവിച്ചതാണെന്നാണ് പോലീസുകാരുടെ വിശദീകരണം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സതീശന്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post