അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സുരേഷ് കല്ലട ബസിലെ സംഭവങ്ങളുടെ പേരില്‍ സ്വകാര്യബസുകളെ മോട്ടോര്‍വാഹന വകുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ െബംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ വരുംദിവസങ്ങളില്‍ ബുദ്ധിമുട്ടിലാകും.
മുന്നൂറ്റി അറുപത് ബസുകളാണ് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഇത്തരം ബസുകളെ ആശ്രയിക്കുന്നുമുണ്ട്. ഇവ പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി ബസുകളും ട്രെയിനുകളും മാത്രമാകും ആശ്രയം.
മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന പണിമുടക്കല്ലാത്തതിനാല്‍ ബസുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. സാഹചര്യം നോക്കിയിട്ട് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്താമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ തീരുമാനം
Discussion about this post