കൊച്ചി :പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ . വഴക്ക്/The Quarrel എന്ന സിനിമ കാണണമെന്നുള്ളവർക്ക് കാണാം എന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പൂലുടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു.
അദ്ദേഹം സംവിധാനം ചെയ്ത ചിത്രം വഴക്ക് റിലീസ് ചെയ്യുന്നതിന് ടൊവിനോ തോമസ് തടസ്സം നിന്നുവെന്നായിരുന്നു നടനെതിരെ ആരോപണം. സനൽകുമാറിന്റെയും ടൊവിനോയുടെയും ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്യുന്നതിന് അദ്ദേഹം തന്നെ തടസ്സമായി മാറുകയായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. സിനിമ പുറത്തിറങ്ങിയാൽ അത് സിനിമയിലെ ഭാവിയെ ബാധിച്ചേക്കാമെന്ന് നടൻ ഭയന്നിരുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്നും സനൽകുമാർ ശശിധരൻ വ്യക്തമാക്കുന്നു.
എന്നാൽ ഇതിനെതിരെ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ ടോവിനോ എത്തിയിരുന്നു. ഈ സംഭവത്തിൽ ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് ഇത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. എന്നാൽ അത് റിജക്റ്റ് ചെയ്യുകയാിരുന്നു. പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടുകയും് സ്‌ക്രീനിംഗ് ചെയ്യുകയും ചെയ്തു.
അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം തീരുമാനിച്ചത്. എന്നാൽ ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാൽ ് ഐഎഫ്‌കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് താൻ പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്‌പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.
Discussion about this post