ആന്ധ്രപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന പ്രജാവേദിക കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കെട്ടിടനിര്‍മ്മാണത്തില്‍ നിയമലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കുന്നത് എന്നാണ് വിശദീകരണം. ബുധനാഴ്ച മുതല്‍ പൊളിച്ചുനീക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. തിരികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഈ കെട്ടിടം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു. ഇവിടെ തന്നെ തനിക്ക് ഓഫീസ് അനുവദിക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
സംസ്ഥാനത്ത് ഉടനീളം അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ജഗന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post