ബംഗാളില്‍ പ്രധാന റോഡുകള്‍ പോലും തടസ്സപ്പെടുത്തി വെള്ളിയാഴ്ച മുസ്ലിം മതവിശ്വാസികള്‍ നിസ്‌ക്കാരം നടത്തുന്നുവെന്നും, ഇത് തടയാന്‍ മമത സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ആരോപിച്ച് ബിജെപി രംഗത്ത്. കൊല്‍ക്കത്തയിലെ പ്രധാന റോഡുകള്‍ പോലും നിസ്‌ക്കാരത്തിനായി തടസ്സപ്പെടുത്തുകയാണെന്നും, ഇത് മൂലം ജനങ്ങള്‍ വലിയ കഷ്ടതകളാണ് നേരിടുന്നതെന്നും ബിജെപി ആരോപിച്ചു.
നിസ്‌ക്കാരം റോഡില്‍ നടത്തുന്നത് തടയാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹൗറയിലെ ബല്ലിഗാല്‍ റോഡില്‍ കുത്തിയിരുന്ന് ഹനുമല്‍ ചാലിസ ആലപിച്ചു.
‘വെള്ളിയാഴ്ച നിസ്‌ക്കാരത്തിനായി ജിടി റോഡ് പോലും തടസ്സപ്പെടുത്തി. രോഗികളെ ആശുപത്രിയിലെത്തിക്കാനാവാതെ മരിച്ച സംഭവങ്ങളുണ്ടായി. ജനങ്ങള്‍ക്ക് കൃത്യസമയത്ത് ഓഫിസുകളില്‍ എത്താന്‍ കഴിയുന്നില്ല’ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഓം പ്രകാശ് പറഞ്ഞു.
#WATCH WB: Bharatiya Janata Yuva Morcha recite Hanuman Chalisa near Bally Khal in Howrah. OP Singh, BJYM Pres, Howrah says, "GT Road is blocked to offer Friday namaz. Patients die,people can't reach office on time.Recitation continues till Friday Namaz like that is offered (25.6) pic.twitter.com/BscHgYJt2C
— ANI (@ANI) June 26, 2019
ഇത്തരം നടപടികള്‍ തുടരുന്ന പക്ഷം പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ദനബി ദിന റാലിയ്ക്കായി ദുര്‍ഗ്ഗാ പൂജ മാറ്റിവെക്കണമെന്ന മമതയുടെ നിര്‍ദ്ദേശം മുമ്പ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഹൈക്കോടതിയും ഇക്കാര്യത്തില്‍ മമതയെ വിമര്‍ശിച്ച് രംഗത്തെത്തി.
എമ്#പതിനോടടുത്ത് പ്രായമുള്ള മുസ്ലിം ആശുപത്രിയില്‍ മരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ മാരകമായി ആക്രമിച്ച സംഭവത്തില്‍ മമത നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്കിനെ കൂടെ നിര്‍ത്താനുള്ള തത്രപ്പാടിലാണ് മമതയെന്നാണ് ബിജെപിയുടെ വിമര്‍ശനം
Discussion about this post