സിപിഎം നേതാക്കളുടെ മക്കള്‍ മഹാത്മ്യത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാന്‍. പി.കെ ശ്രീമതിയുടെ മകന്റെ ഏഴയലത്ത് കോടിയേരിയുടെ മക്കള്‍ വരില്ലെന്നും അയാള്‍ റെക്കോഡുകള്‍ തകര്‍ക്കുമെന്നും ഷാജഹാന്‍ പറഞ്ഞു.അതേ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലായ താന്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷാജഹാന്റെ വാക്കുകള്‍.
കോടിയേരി ബാലകൃഷ്ണന്‍ എന്ന ആസ്തിയെ വച്ചാണ് കോടതിയേരിയുടെ മക്കള്‍ ഓരോ നയാ പൈസയും സമ്പാദിച്ചത്. ഒരി ആവറേജ് മനുഷ്യര്‍ക്കുള്ള കഴിവ് പോലുമില്ലാത്തവരാണ്. മൂത്ത മകന്‍ ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികളെ കൊണ്ട് ചെന്ന് കൊടുക്കുന്ന ജോലി വരെ പല അവസരങ്ങളിലും ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. കോടിയേരിയുടെ ആസ്തി കൊണ്ടാണ് ഇവരുടെ ചെയ്തികള്‍. ഇത് കോടിയേരിയില്‍ ഒതുക്കണ്ടാ. പിണറായി വിജയന്റെ കാര്യമെടുക്കു. എന്ത് കഴിവാണ് പിണറായി വിജയന്റെ മക്കള്‍ക്കുള്ളത് എന്നും ഷാജഹാന്‍ ചോദിക്കുന്നു.
വീഡിയൊ-
https://www.facebook.com/mbnewsin/videos/2452201938343248/
പിണറായി വിജയന്റെ മക്കളായാലും, ഇപി ജയരാജന്റെ മക്കളായാലും ശ്രീമതിയുടെ മക്കളായും അവര്‍ അമ്മയുടെയോ അച്ഛന്റെയോ രാഷ്ട്രീയ ആസ്തി കൊണ്ട് സമ്പാദ്യം ഉണ്ടാക്കിയവരാണ്. ചടയന്‍ ഗോവിന്ദന്‍, പികെ ഗുരുദാസന്‍ തുടങ്ങിയവര്‍ ഇതിന് അപവാദമാണെങ്കിലും അവര്‍ക്കൊന്നും സിപിഎമ്മില്‍ വലിയ സ്വാധീനമില്ലെന്നും ഷാജഹാന്‍ പറഞ്ഞു.
Discussion about this post