കൊച്ചി: നേരത്തെ വ്യവസായിെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിലാണ് ഇത്തവണ അന്വേഷണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ അറസ്റ്റിലായിരുന്നു.
കളമശ്ശേരിയിലെ സിപിഎം നേതാവാണ് ഇത്തവണ പരാതിക്കാരന്‍. അനധികൃത സ്വത്ത് സമ്പാദനം, വലിയ വിലയുടെ വീട് വാങ്ങി, ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളുണ്ടായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാകമ്മിറ്റിക്കാണ് പരാതി നല്‍കിയത്. ഇതിന് പിറകെ സി.എം ദിനേശ്മണി, പി.ആര്‍ മുരളി എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ പരാതി അന്വേഷിക്കാനായി നിയോഗിച്ചു.
നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സക്കീര്‍ ഹുസൈനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എളമരം കരീം ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെത്തി കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ സക്കീറിന് പാര്‍ട്ടി കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കുകയാണുണ്ടായത്.ഇതേതുടര്‍ന്ന് കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കുകയും ചെയ്തു.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന വാദമാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്.
Discussion about this post