രണ്ടാം മോദി സർക്കാരിന്റെ ആദ്യ പൊതു ബജറ്റ് വെളളിയാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റാണിത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ധനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയണ് നിർമ്മല സീതാരാമൻ. ഇന്ദിര ഗാന്ധിയാണ് ആദ്യ വനിത ധനമന്ത്രി.
മാർച്ച് 2020 വരെയുളള സാമ്പത്തിക വർഷത്തേക്കുളള ബജറ്റാണ് അവതരിപ്പിക്കുന്നത്. ലോകസഭയിൽ രാവിലെ 11 മണിയോടെ ബജറ്റ് പ്രസംഗം ആരംഭിക്കും. 90 മിനിറ്റ് മുതൽ 120 മിനിറ്റ് വരെയാണ് ബജറ്റിന്റെ ദൈർഘ്യം.
ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സർവെ വ്യാഴാഴ്ച പാർലമെന്റിന്റെ വച്ചിരുന്നു. 2018-2019 ലെ സർവെയിൽ സാമ്പത്തിക വിഷയങ്ങളും വെല്ലുവിളികളും ചൂണ്ടികാണിക്കുന്നു. ചീഫ് എക്കണോമിക് അഡൈ്വസർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ആണ് സർവെ പുറത്ത് വിട്ടത്.
89ാമത് പൊതു ബജറ്റാണ് വെളളിയാഴ്ച നടക്കുന്നത്. ഫിബ്രവരിയിൽ ധനമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
2016 വരെ ഫിബ്രവരിയിലെ അവസാന പ്രവൃത്തി ദിവസമാണ് പൊതു ബജറ്റ് അവതരിപ്പിച്ചിരുന്നത്.അരുൺ ജെയ്റ്റ്ലി ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതോടെ 2017 ൽ ബജറ്റ് ഫിബ്രവരി ഒന്നിന് അവതരിപ്പിച്ചു. റെയിൽവെ ബജറ്റ് ഇതിനൊപ്പം തന്നെ അവതരിപ്പിക്കും.
Discussion about this post