ഡൽഹി: വിദേശ്യരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യക്ക് നിലവിൽ നയതന്ത്ര ബന്ധമില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ അടക്കം പുതിയ നയതന്ത്ര കാര്യാലയങ്ങൾ തുറക്കുമെന്നും കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ നിർമ്മല സീതാരാമൻ അറിയിച്ചു.
റുവാൻഡ, ജിബൂട്ടി, ഗിനിയ, റിപ്പബ്ലിക് ഓഫ് ഗിനിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ നയതന്ത്ര കാര്യാലയങ്ങൾ തുറന്നു കഴിഞ്ഞു. 2019-20 കാലയളവിൽ 4 നയതന്ത്ര കാര്യാലയങ്ങൾ കൂടി തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ മുദ്ര പതിപ്പിക്കുമെന്ന് മാത്രമല്ല വിദേശങ്ങളിലെ പ്രാദേശിക ഇന്ത്യൻ സമൂഹത്തിന് മികച്ച സേവനം ഉറപ്പ് വരുത്താനും ഉതകും. മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് ഇന്ത്യയിൽ തിരിച്ചെത്തിയാൽ കാലതാമസം കൂടാതെ ആധാർ കാർഡുകൾ ലഭ്യമാക്കും. ഇതിന് 180 ദിവസമെന്ന നിർബന്ധിത കാലയളവ് ഇല്ലാതാക്കുമെന്നും കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post