ഗഡ്ചിരോളി മാവോയിസ്റ്റ് ആക്രമത്തില്‍ അറസ്റ്റിലായവരില്‍ എന്‍സിപി നേതാവും. ആക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരാണ് അറസ്റ്റിലായത്.തെഹ്‌സില്‍ യൂണിറ്റിന്റെ പ്രസിഡണ്ടായ കൈലാഷ് രാമചന്ദ്രാണി ആണ് അറസ്റ്റിലായ എന്‍സിപി നേതാവ്.
മെയ് ഒന്നിന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ കുഴിബോംബു സ്‌ഫോടനത്തില്‍ 15 പോലിസുകാരും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു .അതേ സമയം രാമചന്ദ്രാണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് ഗഡ്ചിരോളി എന്‍സിപി പ്രസിഡണ്ട് രവീന്ദ്ര വസേകര്‍ പ്രതികരിച്ചു.
‘ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ രാമചന്ദ്രാണി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പല ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്’ വസേക്കര്‍ പ്രതികരിച്ചു. അറസ്റ്റിലായ എന്‍സിപി നേതാവ് രാമചന്ദ്രാണിയെ ജൂലായ് 12 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
മെയ് ഒന്നിനാണ് ദ്രുതകര്‍മ്മസേനയുടെ ഭാഗമായി നിന്ന പോലിസ് സംഘം സഞ്ചരിച്ച വഴിയില്‍ മോവോയിസ്റ്റ് ഭീകരര്‍ ആക്രമം നടത്തിയത്.
Discussion about this post