ഡല്‍ഹി : മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി റോയിലെ മുന്‍ ഉദ്യോഗസ്ഥര്‍.ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പദ്ധതികള്‍ ഹമീദ് അന്‍സാരി ചോര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം.റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.
1990 1992 കാലയളവില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി ഇറാനില്‍ സേവനം അനുഷ്ഠിക്കവേ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇത്തരത്തില്‍ റോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
റോയുടെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച് നനയതന്ത്ര പ്രതിനിധി ആയിരിക്കേ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗമായി സവക്കിനാണ് അന്‍സാരി വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യന്‍ നയന്ത്ര പ്രതിനിധികള്‍ക്ക് യോജിക്കുന്ന പ്രവര്‍ത്തിയായിരുന്നില്ല ഇത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചതെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി സംബന്ധിച്ചും ഹമീദ് അന്‍സാരി അന്വേഷണം നടത്തിയിരുന്നു. കശ്മീരില്‍ നിന്നും യുവാക്കളെ ഇറാനിലെത്തിച്ച് പരിശീലനം നല്‍കിയിരുന്നു. ഇതിനെതിരെ റോയുടെ നടപടികള്‍ അന്‍സാരി സവകിനെ അറിയിച്ചെന്നാണ് ആരോപണം. ഇതിനു മുമ്പ് 2017ലും റോ ഉദ്യോഗസ്ഥന്‍ അന്‍സാരിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
അന്‍സാരിയ്ക്കാതിരായ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് അന്വേഷണം നടത്തണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post