കൊച്ചി: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സി(31)ന്റെ തിരോധാനത്തില്‍ ഭീകരസംഘടനാ ബന്ധമുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നു. യുവതിക്ക് ചില ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന എന്‍ഐഎയ്ക്ക് ലഭിച്ചു. ഇതേ തുടര്‍ന്ന് മലബാറിലെ മതപഠന ശാലകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.
2011 ല്‍ ഈജിപ്തില്‍വെച്ച് മതം മാറിയ ലിസയ്ക്ക് അവിടുത്തെ ചില മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിസയുടെ അമ്മ ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നല്കിയ പരാതിയിലും ഇത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ലിസയുടെ സുഹൃത്ത് മുഹമ്മദ് അലിയുടെ പശ്ചാത്തലവും സംശയകരമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 7ന് ആണ് മുഹമ്മദ് അലിക്കൊപ്പംലിസ കേരളത്തിലെത്തിയത്. മാര്‍ച്ച് 10 മുതലാണ് ഇവരെ കാണാതാകുന്നത്. പിറ്റേ ദിവസം മൊബൈല്‍ ഫോണ്‍, ജി മെയില്‍ അക്കൗണ്ട് എന്നിവ ഡീആക്ടിവേറ്റായി. ലിസയോടൊപ്പം കേരളത്തിലെത്തുകയും 15 ന് തിരികെ മടങ്ങുകയും ചെയ്ത സുഹൃത്ത് മുഹമ്മദ് അലിയെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍കൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, മറ്റേതെങ്കിലും പേരിലോ വ്യാജപാസ്പോര്‍ട്ടിലോ യാത്ര ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
ഏകദേശം എട്ടുവര്‍ഷം മുമ്പാണ് ജര്‍മ്മന്‍ സ്വദേശിനിയായ ലിസ വെയ്സ് മതം മാറുന്നത്. തുടര്‍ന്ന് മുസ്ലീം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നില്‍ കയ്റോയില്‍ വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി സുഹൃത്ത് കരോളിന് പറയുന്നു. മുസ്ലീം മതത്തിലേക്ക് ലിസ മാറുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായ നിലപാടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
Discussion about this post