സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സ്വര്‍ഗീയ വിരുന്ന്. ഹിന്ദുമത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരെ മതംമാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. എസ്എല്‍ പുരത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ ഹിന്ദി ക്ലാസ് നടക്കുന്ന മുറിയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പരിപാടിയാണ് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശചെയ്യുന്നത്.
പെന്തക്കോസ്തുസഭയിലെ പാസ്റ്ററാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതില്‍ പങ്കെടുത്താല്‍ രോഗശാന്തിയും ആഗ്രഹസിദ്ധിയും കൈവരുമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ആകര്‍ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവരാണ് ഇവരുടെ വലയില്‍ വീഴുന്നവരില്‍ അധികവും.
ലോക്‌സഭാ അംഗത്തിന്റെ ആസ്തിവികസന ഫണ്ടും നബാര്‍ഡിന്റെ സഹായവും ലഭിച്ചിട്ടുള്ള ഗാന്ധി സ്മാരക കേന്ദ്രത്തിന്റെ ലക്ഷ്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നിയമസഹായം നല്‍കുകയെന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും മതംമാറ്റത്തിനായി ദുരുപയോഗം ചെയ്യുന്ന അധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
വജ്രജൂബിലി ആഘോഷിക്കുന്ന ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് പ്രസിഡന്റ് രവി പാലത്തിങ്കല്‍ പറഞ്ഞു.ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാറുണ്ടെന്നും ഗാന്ധിയന്‍ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post