കൊച്ചി: കേരളത്തിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റം. പത്ത് രൂപയുടെ തക്കളിക്ക് ഇപ്പോൾ 30 രൂപയാണ് വില. ഇഞ്ചിയുടെ വില 85 രൂപയിൽ നിന്നും 190 ആയി ഉയർന്നു. കാരറ്റ്, വെള്ളരി, കാബേജ്, പച്ചമാങ്ങ, മുരിങ്ങക്കായ എന്നിവയ്ക്കും വിലയേറുകയാണ്.
തമിഴ്നാട്ടിലെ വരൾച്ചയും ഇഞ്ചിക്കും തക്കാളിക്കും ഉത്തരേന്ത്യയിലുണ്ടായ പ്രിയവുമാണ് വിലവർദ്ധനക്ക് കാരണം. ചില്ലറവിൽപ്പന ശാലകളിൽ വിലയിൽ നേരിയ വ്യത്യാസങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
മഴ പെയ്തില്ലെങ്കിൽ മലയാളിയുടെ ഓണം പച്ചക്കറി ക്ഷാമത്തിന്റേതായിരിക്കുമെന്ന് ഉറപ്പ്.
Discussion about this post