ബാര്‍ക്കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര് സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്തെത്തി. കേസില്‍ സുകേശിന് സ്ഥാപിത താത്പര്യമാണുള്ളത് എന്നാണ് വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സുകേശന് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നും കോരളാ കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിട്ടുണ്ട്.
Discussion about this post