ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു വനിതാ അംഗം സുരക്ഷാ സേനയുടെ പിടിയിലാകുകയും ചെയ്തു.
കിരാൻഡുൽ പൊലീസ് സ്റ്റഷൻ പരിധിയിലെ ഗുമിയാപാൽ വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ദണ്ഡേവാഡ എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.അഞ്ച് ലക്ഷം പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റുകളായ സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. പിടിയിലായ മാവോയിസ്റ്റിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തു
Discussion about this post