ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ നയാനഗർ വിഷ്ണുപൂരിൽ പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികൾക്ക് വൈദ്യുതി ആഘാതമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്ത് മണിയോടെ സ്കൂളിലെ ഇലക്ട്രിക്ക് വയർ പൊട്ടി വീഴുകയായിരുന്നു. ദുരിതബാധിതരായ കുട്ടികൾക്ക് വൈദ്യുതി സഹായം നൽകാൻ മുഖ്യമന്ത്രി ബൽറാം പൂർ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകി. ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ 24 മണിക്കൂറിനുളളിൽ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി.
ഇലക്ട്രിക്ക് വയറുകളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനും ആവശ്യമുളളിടത്ത് നന്നാക്കുന്നതിനുമായി ഒരു ക്യാമ്പയിൻ നടത്താൻ യു.പി.പവർ കോർപ്പറേഷന്റെ പ്രിൻസിപ്പാൾ സെക്രട്ടറി,എം.ഡി എന്നിവർക്ക് നിർദ്ദേശം നൽകി.
അതേ സമയം വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ബന്ധപ്പെട്ട ജൂനിയർ എൻജീനിയർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
സ്കൂളുകളിൽ സർവ്വേ നടത്താൻ വൈദ്യുതി വകുപ്പിന്റെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ എക്സിക്യൂട്ടീവ് എൻജീനിയർ എന്നിവർക്ക് നിർദ്ദേശം നൽകി.
Discussion about this post