ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ പുന: പരിശോധിക്കണമെന്നും അദ്ദേഹത്തിന് കോൺസുലർ പ്രവേശനം അനുവദിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പട്ട അന്താരാഷ്ട്ര കോടതി വിധിയെ ഇന്ത്യ സ്വാഗതം ചെയ്തു. 15-1 വോട്ടിന് ഇന്ത്യയുടെ നിലപാട് ശരിവച്ചായിരുന്നു കേസിൽ കോടതിയുടെ വിധിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
കുൽഭൂഷൺ ജാദവിനെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വരുന്നത് വരെ ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുൽഭൂഷൻ ജാദവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇപ്പോൾ നൽകിയ വിധി ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 1963 ലെ കോൺസുലാർ റിലേഷൻസ് വിയന്ന കൺവെൻഷന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ഇന്ത്യയുടെ വാദത്തെ 15- 1 വോട്ടിന് കോടതി ശരി വയ്ക്കുകയായിരുന്നു.
ജാദവിന്റെ അവകാശങ്ങൾ കൂടുതൽ കാലതാമസം കൂടാതെ അറിയിക്കാനും വിയന്ന കൺവെൻഷൻ അനുസരിച്ച് ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ പ്രവേശിപ്പിക്കാനും പാകിസ്ഥാൻ ബാധ്യസ്ഥനാണെന്ന് കോടതി നിർദ്ദേശിച്ചു. പാകിസ്ഥാൻ നിർദ്ദേശം ഉടൻ നടപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ സുപ്രധാന വിധി ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പൂർണമായും സാധൂകരിക്കുന്നു. ശ്രീ കുൽഭൂഷൻ ജാദവിന്റെ ആദ്യകാല മോചനത്തിനായി ഞങ്ങൾ തീവ്രമായി പ്രവർത്തിക്കുകയും ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് എം.ഇ.എ പറഞ്ഞു
Discussion about this post