തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവത്തിന്റെ പ്രതികരണം. സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പല പ്രമുഖ നേതാക്കളും തന്നെ സമീപിച്ചുവെന്നും പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ഗവർണ്ണറുടെ പ്രതികരണം.
അതേസമയം യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ കുത്തേറ്റ വിദ്യാർത്ഥി അഖിൽ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ സർവ്വകലാശല ചാൻസലർ കൂടിയായ ഗവർണ്ണർ സക്രിയമായി ഇടപെടണമെന്ന ആവശ്യം ബിജെപിയും കോൺഗ്രസ്സുമടക്കമുള്ള പാർട്ടികൾ മുന്നോട്ട് വെച്ചിരുന്നു. ഈ സാഹചര്യത്തിലുള്ള ഗവർണ്ണറുടെ പ്രതികരണം അദ്ദേഹം സംഭവത്തെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.
Discussion about this post