ഗാന്ധിനഗർ: മുൻ കോൺഗ്രസ്സ് എം എൽ എയും ഓ ബി സി നേതാവുമായ അല്പേഷ് ഠാക്കൂർ ബിജെപിയിൽ ചേർന്നു. അല്പേഷിനൊപ്പം ധവാൽ സിംഗ് സലയും ബിജെപിയിലെത്തി. ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ ജിത്തു വഖാനിയുടെ സാന്നിദ്ധ്യത്തിൽ ഗുജറാത്ത് ബിജെപി ആസ്ഥാനമായ ശ്രീ കമലത്തിൽ വെച്ച് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചു.
ഏപ്രിൽ പത്തിന് അല്പേഷ് ഠാക്കൂർ കോൺഗ്രസ്സിൽ നിന്നും രാജി വെച്ചിരുന്നു.
‘പാവങ്ങൽക്ക് വേണ്ടി പ്രവർത്തിക്കാനാണ് കോൺഗ്രസ്സിൽ ചേർന്നത്. എന്നാൽ പാവങ്ങൾക്ക് വേണ്ടി കോൺഗ്രസ്സ് ഒന്നും ചെയ്യുന്നില്ല. രാഹുൽ ഗാന്ധി കഴിവുള്ള നേതാവാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കണ്ട് ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കുന്ന ദേശീയ പ്രസ്ഥാനമാണ് ബിജെപി. അതിന്റെ ഭാഗമായി ഇനി ഞാൻ എന്റെ കർമ്മം തുടരും.’ അല്പേഷ് പറഞ്ഞു.
Discussion about this post