നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം എസ്.പി, ഡിവൈ.എസ്.പി എന്നിവർക്കെതിരെ നടപടി വേണമെന്നും മജിസ്ട്രേറ്റിനെതിരെയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്കെതിരെയും ഹർജിയിൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. പോസ്റ്റുമോർട്ടത്തിൽ അപാകതയുള്ളതായി ജുഡീഷ്യൽ കമീഷൻ അഭിപ്രായപ്പെട്ടിരുന്നു. രാജ്കുമാറിന്‍റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
Discussion about this post