മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത്തിന്റെ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഗാർജുൻ ഘാർഗെ.
കർണാടകത്തിൽ എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടന്നത്.വാർത്താ ഏജൻസിയായ എഎൻഐയാണ് വാര്ത്ത പുറത്ത് വിട്ടിരിക്കുന്നത്.ചിത്രങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസിനും നേതാക്കൾക്കുമെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്നത്.
ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾ തികയുന്നതിന് മുൻപെയായിരുന്നു ആഘോഷം. ബംഗളൂരുവിലെ താജ് വിവാന്ത ഹോട്ടലിൽ നടന്ന ആഘോഷത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്, കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു
Discussion about this post