ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത് ചരിത്രനേട്ടമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍.
ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു നേരത്തെ സാങ്കേതിക തകരാര്‍ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചവരെയും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദിച്ചു.
#WATCH: GSLVMkIII-M1 lifts-off from Sriharikota carrying #Chandrayaan2 #ISRO pic.twitter.com/X4ne8W0I3R
— ANI (@ANI) July 22, 2019
ചന്ദ്രയാന്‍ രണ്ട് വിക്ഷേപണവാഹനത്തില്‍നിന്ന് വിജയകരമായി വേര്‍പ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post