കാപ്പാൻ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് വീണ്ടുമെത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ തമിഴിൽ എത്തുന്നത്. ഈ ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. സിനിമയിലെ മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം ഏറെ ചർച്ചയായിരുന്നു. എന്നാൽ മറ്റൊരു മലയാളി താരം മോഹൻലാലിന്റെ മകനായി ചിത്രത്തിൽ എത്തുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്.
ചന്ദ്രകാന്ത് വർമ്മ എന്നതാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. ഓഗസ്റ്റ് മാസം ചിത്രം തീയറ്ററുകളിൽ എത്തും. രജിനീകാന്ത് ഉൾപ്പെടുന്ന താര നിര ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. മലയാളിയായ ആര്യ മോഹൻലാലിന്റെ മകന്റെ വേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജന്മാഷ്ടമി ദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകൾ ഈ ചിത്രവുമായി ബന്ധപ്പെട്ടാണോ എന്ന് സംശയം ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ രൂപ സാദൃശമാണ് മോഹൻലാലിന് ഈ സിനിമയിൽ ഉളളത്. ജില്ലയ്ക്ക് ശേഷം ലാലിന്റെ തമിഴിലേക്കുളള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ.
Discussion about this post