രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ കപട മതേതരവാദിയാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത്ത്. മെട്രോ പദ്ധതികള്‍ക്കായി രാജസ്ഥാനിലെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് വിഎച്ച്പിയുടെ വിമര്‍ശനം. ഈ നയം തുടര്‍ന്നാല്‍ വസുന്ധരയ്ക്ക് അവിടുത്തെ ജനങ്ങള്‍ സമൂഹ ഭ്രഷ്ട് കല്‍പ്പിക്കുമെന്നും വിഎച്ച്പി പറയുന്നു.
പുറത്തു നിന്നുള്ളവരെ പ്രീതിപ്പെടുത്താന്‍ എടുക്കുന്ന നയങ്ങള്‍ സ്വന്തം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിലേയ്ക്ക് നയിക്കുമെന്ന് വിച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന് പറഞ്ഞു. ഹൈന്ദവ ആരാധനാലയങ്ങളെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈവിവേചനം അനുവദിക്കാനാകില്ല.
തങ്ങള്‍ ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നത് എന്നാണ് വിഎച്ച്പിയുടെ വാദം. അനധികൃതമായ ആരാധനാലയങ്ങള്‍ തടയുന്നത് സംബന്ധിച്ച് 2013ലെ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കുന്നത്.
Discussion about this post