ജെറ്റ് വിമാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ എയർഫോഴ്സ് തങ്ങളുടെ മുൻനിര യുദ്ധ വിമാനമായ സുഖോയ് സു-30വിമാനത്തിന്റെ ആയുധ സംവിധാനങ്ങൾ നവീകരിക്കാൻ ഒരുങ്ങുന്നു. റഷ്യൻ സഹായത്തോടെ ആണ് നവീകരണം നടത്തുന്നത്.
ജൂലായ് ഒൻപത് മുതൽ 12 വരെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനേവ റഷ്യയിലുണ്ടായിരുന്നു. റഷ്യയുടെ സഹായത്തോടെ നവീകരിച്ച് മിഗ് 21,മിഗ് 27, മിഗ് 29 യുദ്ധ വിമാനങ്ങളുടെ നവീകരണത്തിൽ ധനേവ സംതൃപ്തി പ്രകടിപ്പിച്ചു.
വ്യോമസേനയുടെ 250 ഓളം സു -30 എം.കെ.ഐ കൾക്കായി എവിയോണിക്സ് ആയുധ സംവിധാനങ്ങളാണ് റഷ്യയുടെ സഹായത്തോടെ നവീകരിക്കുന്നത്. മിഗ് 21,മിഗ് 27, മിഗ് 29 എന്നിവയുടെ നവീകരണത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രമായ ക്രാസ്നയ സ്വെസ് വേദയോട് ധനേവ പറഞ്ഞു.
അധുനിക ആയുധ സംവിധാനങ്ങളും എവിയോണികസുകളും തങ്ങൾക്ക് ഉണ്ട്. ഇത് സമീപകാലത്ത് ഉപയോഗിക്കുകയും ഫലങ്ങളിൽ വളരെയധികം സംതൃപ്തരാകുകയും ചെയ്തു. അതു കൊണ്ടാണ് ഏകദേശം 20 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സു-30 നവീകരിക്കാനുളള സാധ്യത പരിഗണിക്കുന്നത്. അതനുസരിച്ച് അവയുടെ ഏവിയോണിക്സ് ആയുധ സംവിധാനങ്ങൾ നവീകരിക്കാൻ ആണ് അഭ്യർത്ഥിക്കുക
Discussion about this post