ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം.12%ത്തില്‍ നിന്ന് 5 ശതമാനമായാണ് കുറച്ചത്.ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. പരിസ്ഥിതി സൗഹൃദനയത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകളുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 18 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചത്. ഇലക്ട്രിക് ബസുകള്‍ വാടകയ്ക്ക് എടുക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇളവുണ്ട്. ഇവയെ ജിഎസ്ടി നിരക്കില്‍ നിന്നും ഒഴിവാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ കാറുകളുടെ വാഹനരജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജിഎസ്ടി നിരക്കും കുറച്ചത്.
പുതിയ പെട്രോള്‍,ഡീസല്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജായി 5000 രൂപ ഈടാക്കാനാണ് നീക്കം. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും നല്‍കേണ്ടി വരും. നിലവില്‍ ഇതിന് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കുന്നത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.
Discussion about this post