ഡല്‍ഹി: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ പധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി എത്തുന്നു. ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് ഡിസ്കവറി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രീയ സര്‍വെവ് പരമ്പരയാണ് മാന്‍ വെര്‍സസ് വൈല്‍ഡ്.ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ ആശയം
പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള മാന്‍ വെര്‍സസ് വൈല്‍ഡിന്റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന് പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്.
രാഷ്ട്രീയത്തിനതീതമായി പ്രകൃതിയെ അറിഞ്ഞുള്ള ഈ പരിപാടിയില്‍ പങ്കെടുക്കാനായതിലുള്ള സന്തോഷം പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ പങ്കുവച്ചു. വിശാലമായ ജൈവവ്യവസ്ഥയുള്ള നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പ്രകൃതിയെ മുറിപ്പെടുത്താതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. വനത്തിനുള്ളില്‍ ബെയര്‍ ഗ്രില്‍സിനൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങള്‍ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
India- where you find lush green forests, diverse wildlife, beautiful mountains and mighty rivers.
Watching this programme will make you want to visit different parts of India and add to discourse of environmental conservation.
Thanks @BearGrylls for coming here! @DiscoveryIN https://t.co/AksPyHfo7X
— Narendra Modi (@narendramodi) July 29, 2019
മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും. ബിയര്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ ഗ്രില്‍സ് പങ്കുവച്ച വിഡിയോയില്‍ പരമ്പരാഗത ചങ്ങാടം തുഴയുന്ന പ്രധാനമന്ത്രിയെ കാണാം. 2006ലാണ് മാന്‍ വെര്‍സസ് വൈല്‍ഡ് സംപ്രേഷണം ആരംഭിച്ചത്.
Discussion about this post