യു.പിയുടെ പ്രതിരോധ,വ്യവസായിക മേഖലയിൽ നിക്ഷേപം നടത്താൻ സൗത്ത് കൊറിയയെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥും സൗത്ത് കൊറിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
നിരവധി കൊറിയൻ കമ്പനികൾ ഇവിടെ ഉണ്ട്. പ്രതിരോധ മേഖലയിൽ കൂടി കൊറിയക്കാർ നിക്ഷേപം നടത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ ഇടനാഴിയ്ക്കായി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ബുണ്ടൽ ഖട്ട് എക്സ്പ്രസ് വേയിൽ വ്യവസായിക ഇടനാഴി വികസിപ്പിക്കാനാണ് ഒരുങ്ങുന്നത്. വ്യവസായിക വികസനത്തിനായി ലക്നൗവിലും കാൺപൂറിലും സർക്കാർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്്. അലിഗ്രാഹിൽ 50 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുമുണ്ട് യോഗി പറഞ്ഞു.
സംസ്ഥാന സർക്കാരുമായി വലിയ കമ്പനികൾ സഹകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സാംസങ്ങിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ ഫാക്ടറി യു.പിയിലാണ് ഉളളത്. സുരക്ഷിതമായി കൊറിയൻ കമ്പനികൾക്ക് നിക്ഷേപം നടത്താനുളള അവസരം യു.പിയിലുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.
്
Discussion about this post