ഭോപ്പാൽ: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. ഫൈസൽ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഐപിസി 153 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഭോപ്പാലിലെ മിസ്രോദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ഭോപ്പാൽ സ്വദേശിയായ ബ്രിജേഷ് റാവുവിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച 6 മണിയോടെ ബ്രിജേഷ് റാവു സുഹൃത്തുമൊത്ത്് കിസോക്കിലേക്ക് പോകുമ്പോഴാണ് അവിടെയുണ്ടായിരുന്ന ഫൈസൽ ഖാൻ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതെന്ന്് പോലീസ് പറയുന്നു. പരാതിക്കാരനും സുഹൃത്തും ഏറെ നേരം ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ലെന്നും എഫ്‌ഐആറിൽ പറയുന്നു.
തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയ ബ്രിജേഷ് പിന്നീട് ഇയാളെ കുറിച്ച് വിവരങ്ങൾ അന്വേഷിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. മൻദീപ് സ്വദേശിയായ പ്രതി ഭോപ്പാലിൽ ഒരു പങ്ചർ കട നടത്തിവരികയായിരുന്നു.
Discussion about this post